Thursday


ആരുടെ ഹൃദയതാളം പഠിച്ചെടുക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് !?

ആരുടെ സ്വപ്‍നങ്ങളിൽ നക്ഷത്രങ്ങൾ കോർത്തു വയ്ക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് !?

ആർക്കിടയിലെ അകലത്തിന്റെ വേവ് നോക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് !?

ആർക്കിടയിൽ പറയാതെ പോയ
വാക്കുകളിലെ ചമയങ്ങൾ അഴിച്ചെടുക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് !?

ആര് ഉറങ്ങാതിരിക്കുന്നതിന് കൂട്ടിരിയ്ക്കാനാണ്
രാത്രികൾ ഇങ്ങനെ ഉറങ്ങാതിരിയ്ക്കുന്നത് !